ThiruvambadyVideos

ഇരവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ യുവാവിനെ കാണാതായി

തിരുവമ്പാടി: പുല്ലൂരാംപാറ അങ്ങാടിക്കു സമീപമുള്ള പത്തായപ്പാറ കടവിൽ ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി.

നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിനെ (22) ആണ് കാണാതായത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു.

ഇന്നു വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. മുക്കത്തു നിന്നെത്തിയ ഫയർഫോഴ്സും തിരുവമ്പാടി പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിവരുന്നു.

Related Articles

Leave a Reply

Back to top button