Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 5 പേർക്കു കൂടി കോവിഡ് 19 സ്ഥിതികരിച്ചു.

തിരുവമ്പാടി പഞ്ചായത്തിൽ 24/08/2020 ന് നടത്തിയ RTPCRടെസ്റ്റ് 100 പേരിൽ നടത്തിയതിൻ്റെ റിസൾട്ട് ഇന്ന് ലഭിച്ചപ്പോൾ 5 പേർക്കു കൂടി കോവിഡ് 19 സ്ഥിതീകരിച്ചു. ഈ സ്ഥിതികരിച്ച വ്യക്തികൾ നിലവിൽ കോറൻ്റയിനിൽ ഇരിക്കുന്ന ആളുകൾആയതിനാൽ അവരിൽ നിന്ന് സംമ്പർക്കത്തിലൂടെ പകരാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ആശങ്കപെടേണ്ട സാഹചര്യംഇല്ലാ എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

നിലവിൽ കണ്ടയിൻമെൻ്റ് സോണായിരുന്ന 17ാം വാർഡും 7-ാം വാർഡിൻ്റെ ചില ഭാഗങ്ങളും കണ്ടയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കുന്നതിന് കളക്ടർക്ക് ശുപാർശ നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നു.

Related Articles

Leave a Reply

Back to top button