Kerala

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മൃദുസമീപനം വേണ്ട, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിറങ്ങുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കേസെടുക്കണം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയത്.

Related Articles

Leave a Reply

Back to top button