Kodanchery

തെയ്യപ്പാറയിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം നടത്തി

കോടഞ്ചേരി: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തെയ്യപ്പാറയിൽ സംയുക്ത ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം നടത്തി. മെഴുകുതിരികളേന്തി റാലി നടത്തിയും കരോൾ ഗാനങ്ങൾ ആലപിച്ചും കേക്ക് മുറിച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും വിശ്വാസികൾ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണാഭമാക്കി.

സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി ദൈവാലയത്തിലെയും തെയ്യപ്പാറ സെന്റ് തോമസ് കത്തോലിക്കാ ദൈവാലയത്തിലെയും വിശ്വാസികൾ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. തെയ്യപ്പാറ സെന്റ് ജോർജ് യാക്കോബായ പള്ളി അങ്കണത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാ.ബേസിൽ തൊണ്ടലിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസ് പെണ്ണാപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സന്തോഷ് മാളിയേലിൽ, ആഗസ്തി വെട്ടിക്കാമലയിൽ, കെ.കെ പൗലോസ് കൊരയമ്മാക്കൽ, സ്കറിയ വളളിയാംപൊയ്കയിൽ, ഷിജി വർഗ്ഗീസ്, റോയി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button