Kodiyathur

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി പ്രദേശത്തെ നിർധനരായ വിദ്യാര്‍ഥികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജീവ് ഗാന്ധി നഗറില്‍ പഠനോപകരണങ്ങള്‍ നല്‍കിയത്.

പ്രദേശത്തേക്കുള്ള പഠനോപകരണങ്ങള്‍ ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹീം, വെല്‍ഫെയര്‍ പാര്‍ട്ടി മാട്ടുമുറി യുണിറ്റ് പ്രസിഡന്റ് ശ്രീജ മാട്ടുമുറിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

Related Articles

Leave a Reply

Back to top button