India

ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ(67) അന്തരിച്ചു. മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ഒരു വർഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യുഎസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയിൽ തിരികെ എത്തിയത്.

നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രൺബീർ കപൂർ മകനാണ്. റിദ്ധിമ കപൂർ സാഹ്നി മകളാണ്. ഭാര്യ നീതു സിങ്.

Related Articles

Leave a Reply

Back to top button