Kerala
ഗാര്‍ഹിക പീഡനം; നടന്‍ ആദിത്യന്‍ ജയന് ഉപാധികളോടെ ജാമ്യം

ഗാര്‍ഹിക പീഡനം ആരോപിച്ച് നടി അമ്പിളി ദേവി നല്‍കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ആദിത്യന്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും മാതാപിതാക്കളെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു അമ്പിളി ദേവിയുടെ പരാതി.
അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ആദിത്യന് ജാമ്യം നല്‍കിയത്.







