മുക്കം നഗരസഭയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

മുക്കം:നഗരസഭയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മുക്കത്തു നടന്ന വിവിധ വകുപ്പുമേധാവികളുടെയും കക്ഷിനേതാക്കളുടെയും യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മെയ് 30 നുള്ളില്‍ എല്ലാ ഡിവിഷനുകളിലും വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള ജാഗ്രതാസമിതി യോഗങ്ങള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടുള്ള ജാഗ്രതാസമിതി പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുക്കം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി ചാന്ദ്നി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ റുബീന, മുഹമ്മദ് അബ്ദുള്‍ മജീദ്, സത്യനാരായണന്‍ മാസ്റ്റര്‍ എന്നിവരെ കൂടാതെ മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷട്രീയ പാര്‍ട്ടി നേതാക്കള്‍, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരിസംഘടനാ പ്രതിനിധികള്‍, വിദ്യാലയങ്ങളിലെ പ്രധനാധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്‍റ് സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു







