Mukkam
മുഹമ്മദ് ഹാജിയുടേത് കാലത്തെ അതിജീവിച്ച ജീവിതമാതൃക: മന്ത്രി

മുക്കം: എം.സി.മുഹമ്മദ് ഹാജിയുടേത് കാലങ്ങളെ അതിജീവിച്ച മാതൃകാജീവിതമാണെന്നും മന്ത്രി. നാൽപ്പത് ദിവസം കൊണ്ട് മനുഷ്യരെ മറക്കുന്ന കാലത്ത് മരിച്ച് 44 വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു പുസ്തകം പുറത്തിറങ്ങുന്നത് അതിന്റെ തെളിവാണെന്നും മന്ത്രി എ.പി.അനിൽ കുമാർ പറഞ്ഞു. കാരശ്ശേരിയിൽ എം.സി.സ്‌മരണിക പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകൾ എം.ഉമ്മയ്യക്കുട്ടി ആദ്യപുസ്തകം ഏറ്റുവാങ്ങി.സ്മരണിക എഡിറ്റർ നവാസ് പൂനൂർ അധ്യക്ഷത വഹിച്ചു.
സി.കെ.കാസിം എം.എൽ.എ മുഖ്യ പ്രഭാഷണവും ഡോ.കെ.മൊയ്തു അനുസ്മരണപ്രഭാഷണവും നടത്തി.കുഞ്ഞാമിനയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. എ.വി.സുധാകരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി.
ഒ.അബ്ദുറഹിമാൻ, ജി.അബ്ദുൽ അക്ബർ, എം.ടി.അഷ്റഫ്, കെ.സി.മുബഷിർ, ആമിന പാറക്കൽ, വി.എം.നൗഷാദ്, സി. അബ്ദു റഹിമാൻ, പി.ടി.സി.മുഹമ്മദ്, മഞ്ചറ അഹമ്മദ് കുട്ടി പ്രസംഗിച്ചു.







