Thiruvambady
പൊന്നാങ്കയം-ചീവീട്മുക്ക്-കരിയാത്തൻപാറ-അമ്പലപ്പടി റോഡ് കാടുമൂടിയനിലയിൽ

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം-ചീവീട്മുക്ക്-കരിയാത്തൻപാറ-അമ്പലപ്പടി റോഡ് കാടുമൂടിയനിലയിൽ. ഗ്രാമപ്പഞ്ചായത്ത് ആസ്തിവികസന രേഖയിലുള്ള റോഡിനാണ് ഈ ദുരവസ്ഥ. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. കാട് വെട്ടിത്തെളിക്കുന്നതിനോ റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
അമ്പലപ്പടിയിലേക്കുള്ള ബദൽ റോഡുകൂടിയാണിത്. റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തരനടപടി വേണമെന്ന് സി.പി.എം. പൊന്നാങ്കയംമേഖല ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ കമ്മിറ്റിയംഗം സി.എൻ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. സാജുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജോസ് മാത്യു, ബെന്നി മണലതറപ്പിൽ, ജസ്റ്റിൻ എന്നിവർ സംസാരിച്ചു.






