Thiruvambady
ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു.

തിരുവമ്പാടി: ഇരവഞ്ഞിപ്പുഴയിൽ അത്തിപ്പാറ ചുള്ളികാട്ട് കടവിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടു മരിച്ചു.
അത്തിപ്പാറ വയലിൽ മധുവിന്റെ മകൻ രഞ്ജിത്ത് (21) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം മുക്കത്തു നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.






