Puthuppady

പുതുപ്പാടിയുടെ ജനകീയ ഡോക്ടർ ശാന്തറാം വിടവാങ്ങി

പുതുപ്പാടി: മലയോര മേഖലയായ പുതുപ്പാടിയുടെ ജനകീയ ഡോക്ടര്‍ ശാന്തറാം (68) വിടവാങ്ങി.

കൈതപ്പൊയിൽ കരുണ കെയർ സെന്റർ മാനേജിംഗ് ഡയരക്ടറും, മെഡിക്കൽ എയ്ഡ് സർവ്വീസ് സൊസൈറ്റി പുതുപ്പാടി പ്രസിഡന്റും, സാമൂഹിക, സാംസ്കാരിക ആരോഗ്യ പ്രവർത്തന രംഗത്ത് 40 വർഷത്തെ പുതുപ്പാടിയുടെ നിറ സാന്നിദ്ധ്യവുമായിരുന്നു ഡോക്ടർ ശാന്താറാം.

അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ഡോക്ര്‍ ഏതാനും മാസമായി ചികില്‍സയിലായിരുന്നു.

ഭാര്യ ഡോക്ടർ പരിമള കൈതപ്പൊയിൽ കരുണ കെയർ സെന്റർ,
മക്കൾ:ഡോ:അപർണ, (കണ്ണാടിപ്പൊയിൽ, പനങ്ങാട് ഹെൽത്ത് സെന്റർ), ഡോ:ആരതി (ഹെൽത്ത് സെന്റർ കണ്ണൂർ), ഡോ:അശ്വതി അനസ്തേഷ്യ,

മരുമക്കൾ: ഡോ:നിതിൻ കരൂൺ (അസ്ഥിരോഗ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജ് ), ഡോ: ദീപക് (അസ്ഥിരോഗ വിഭാഗം കണ്ണൂർ ജില്ലാ ആശുപത്രി).

കോഴിക്കോട് ബേബിമെമ്മോറിയല്‍ ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികൃമങ്ങൾക്ക് ശേഷം കര്‍മ മേഖലയായ കെെതപ്പൊയിലിൽ എത്തിച്ച് പിന്നീട് സംസ്കരിക്കും.

Related Articles

Leave a Reply

Back to top button