Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ; സോഷ്യൽ മീഡിയ ചാലഞ്ച് സംഘടിപ്പിച്ചു

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവല്ലുമായി ബന്ധപ്പെട്ട് സ്കൂൾ, കോളജ് വിദ്യാർഥികൾക്കൾക്കായി സോഷ്യൽ മീഡിയ ചാലഞ്ച് സംഘടിപ്പിച്ചു. സോഷ്യൽ മീഡിയ ചാലഞ്ചിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. മലബാർ റിവർ ഫെസ്റ്റിവല്ലിന്റെ ഫോട്ടോ, വിഡിയോ ക്ലിപ്പ്, സ്റ്റോറികൾ എന്നിവയാണ് പരിഗണിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ലൈക്കും കമന്റും ലഭിക്കുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകും. ഗ്രൂപ്പുകളായിട്ടും പങ്കെടുക്കാം, ഇംഗ്ലീഷ് സ്റ്റോറികൾക്കാണ് സമ്മാനം ലഭിക്കുക.

പോൾസൺ ജോസഫ് അറക്കൽ, റോഷൻ കൈനടി, സിസ്റ്റർ അമല ജോർജ് എഫ്.സി.സി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, സൂസൻ വർഗീസ്, ഡി.ടി.പി.സി തുഷാരഗിരി സെൻട്രൽ മാനേജർ ഷെല്ലി മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മലബാർ റിവർ ഫെസ്റ്റിവെല്ലുമായി ബന്ധപ്പെട്ട് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കോടഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്നാണ് പരിപാടി നടത്തിയത്. പ്രസിദ്ധ ബ്ലോഗറും ടൂറിസം മേഖലയിൽ വിജയകരമായി പ്രവൃത്തിക്കുന്ന വ്യക്തിയുമായ രജീഷ് രാഘവനാണ് ട്രെയിനിങ് നൽകിയത്.

Related Articles

Leave a Reply

Back to top button