Mukkam
യൂത്ത് കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു

മുക്കം: യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട നിഷാദ് വീച്ചിക്കും യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട റഫീഖ് ഒളകരക്കും ഗെയ്റ്റുംപടി യൂത്ത് കോൺഗ്രസ് കമ്മറ്റി ആദരവ് നൽകി.
യൂണിറ്റ് പ്രസിഡന്റ് സനിൽ അരീപ്പറ്റ അദ്ധ്യക്ഷത വഹിച്ച പരിപാടി കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. സി മുഹാജിർ, സത്താർ പള്ളിയാലി, പി സഹ്ഷാദ്, സദക്കത്തുള്ള, റാജിദ് ചെറുശ്ശേരി, ആദിൽ ഹർഷ് തുടങ്ങിയവർ പങ്കെടുത്തു.







