Koodaranji

അഞ്ചേരി സോമൻ സ്മാരക വോളി: ഇൻസാറ്റ് താമരശ്ശേരി ചാമ്പ്യന്മാർ

കൂടരഞ്ഞി: കൂടരഞ്ഞി അർജുന സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച അഞ്ചേരി സോമൻ സ്മാരക ജില്ലാതല വോളിബോൾ മേളയുടെ ഫൈനലിൽ പാറ്റേൺ കാരന്തൂരിനെ പരാജയപ്പെടുത്തി ഇൻസാറ്റ് താമരശ്ശേരി ജേതാക്കളായി. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം പി.ടി അഗസ്റ്റിൻ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിച്ചു.

ക്ലബ്ബ് പ്രസിഡന്റ് എം.ടി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.എ ജോസ്, വിപിൻ തോമസ്, റെജി വടക്കേതടത്തിൽ, ഡോഫിൻ തോമസ്, പ്രദീപ് കുമാർ, നോബൽ ജോൺ, റോയി വർഗീസ്, നജ്മുദ്ധീൻ, ടി.വി മനോജ്, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button