Thiruvambady
പള്ളിപ്പടി പനിച്ചിക്കൽ പാലത്തിനടുത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ; നിരീക്ഷണക്യാമറ സ്ഥാപിച്ചു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി പനിച്ചിക്കൽ പാലത്തിനടുത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നിരീക്ഷണക്യാമറ സ്ഥാപിച്ചു.
ആർ.ആർ.ടി. താമരശ്ശേരി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ. ഷാജു, സെക്ഷൻ ഓഫീസർ ജഗദീഷ് കുമാർ, നായരുകൊല്ലി സെക്ഷൻ ഓഫീസർ കെ. മണി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, വാച്ചർ പി.കെ. കരിം എന്നിവർ നേതൃത്വം നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, വാർഡംഗം ഷൈനി ബെന്നി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ജില്ലാ സെക്രട്ടറി ജിതിൻ പല്ലാട്ട് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.







