Koodaranji

കൂടരഞ്ഞിയിൽ ഓണചന്ത ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കേരള സർക്കാർ സഹകരണ ഓണം വിപണിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കൂടരഞ്ഞിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് ശ്രീ പി എം തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ പി അബ്ദുറഹിമാൻ മാസ്റ്റർ ഡയറക്ടർമാരായ സജി പെണ്ണാപറമ്പിൽ , ഒ എ സോമൻ , അബ്ദുറഹിമാൻ കുഴിയിൽ, ബിജു മുണ്ടക്കൽ, സോമനാഥൻ മാസ്റ്റർ കുട്ടത്ത് , സോളമൻ മഴുവഞ്ചേരിൽ സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ എന്നിവർ സംബന്ധിച്ചു.

15 ഇനങ്ങളടങ്ങിയ 600 രൂപയുടെ ഓണകിറ്റുകളും, കൂടരഞ്ഞി ടൗൺ, കരിങ്കുറ്റി, കൂബാറ, കക്കാടംപൊയിൽ, പൂവാറൻതോട് (2 ,3 തിയതികൾ ) എന്നിവിടങ്ങളിൽ പൊതു വിപണിയേക്കാൻ വൻ വിലകുറവിൽ നിത്യോപയോഗ സാധനങ്ങളും ഇതുവഴി ലഭിക്കും.

Related Articles

Leave a Reply

Back to top button