Mukkam
വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി എൻ.എസ്.എസ്

മുക്കം : അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമെൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. മുത്തേരി ഗവ.എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. എൻ.എസ്.എസ്. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽപദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മുക്കം നഗരസഭാ കൗൺസിലർ എ. കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അഷ്റഫിന് പഠനോപകരണങ്ങൾ കൈമാറി.
കോളേജ് പ്രിൻസിപ്പൽ വി. സെലീന, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, പി.എം. സംഗീത, സ്കൂൾ സീനിയർ അസി. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി കൃപ രഞ്ജിത്, വിദ്യാർഥികളായ കെ. ഷഹബ, എൻ. ദേവിക, ഷഹർബാൻ, ഫാത്തിമ സന, ഫാത്തിമ നൂറ, ഷെയ്ക്ക എന്നിവർ സംബന്ധിച്ചു.







