Thiruvambady
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നീല കാർഡ് ഉടമകൾക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങി

തിരുവമ്പാടി: സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ട നീല കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുവാനുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിച്ചു. RRT പ്രവർത്തകരുടെ നേതൃത്വത്തിൽ സപ്ലൈകോ പാക്കിങ് കേന്ദ്രത്തിൽവെച്ചാണ് കിറ്റുകൾ തയ്യാറാക്കിയത്.
പഞ്ചായത്ത് പരിധിയിലുള്ള പൊതുവിതരണ കേന്ദ്രങ്ങളിൽ വിതരണം ആരംഭിച്ചു എന്നും കാർഡ് ഉടമകൾക്ക് ക്രമനമ്പർ അനുസരിച്ച് കിറ്റുകൾ വാങ്ങാവുന്നതാണെന്നും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.






