Mukkam
മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ; ഗതാഗതനിയന്ത്രണം

മുക്കം: മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച (22-01-2022) മുതൽ വരുന്ന ബുധനാഴ്ച (26-01-2022) വരെയാണ് ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്.
ഇതുവഴി യാത്രചെയ്യുന്നവർ താൽക്കാലികമായി കൂടരഞ്ഞി വഴിയോ, തോട്ടുമുക്കം വഴിയോ യാത്ര ചെയ്യണം എന്ന് അധികൃതർ അറിയിച്ചു.






