Kodiyathur

തദ്ദേശ സ്ഥാപനങ്ങളെ സ്വയം ഭരണാധികാരം ഇല്ലാത്ത വകുപ്പായി തരംതാഴ്ത്തുന്നു- റസാഖ് പാലേരി

കൊടിയത്തൂർ: മൂന്നാം തല ഭരണകേന്ദ്രം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തദ്ദേശസ്ഥാപനങ്ങളെ സ്വയംഭരണാധികാരമില്ലാത്ത സർക്കാർ വകുപ്പായി തരം താഴ്ത്താനാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂരിൽ സംഘടിപ്പിച്ച ജനസഭയിൽ അഭിപ്രായം ഉയർന്നു. ഫണ്ടും അധികാരവും വെട്ടി കുറച്ചാൽ വികേന്ദ്രീകൃത അധികാര നിർവഹണം സാധ്യമാവുകയില്ല. എന്നാൽ അതാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ജനസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു.
ജനസഭയിൽ വെൽഫെയർ വാർഡിനെ കുറിച്ച് വിവിധ ജനപ്രതിനിധികളും വിദഗ്ധരും അടങ്ങിയ പാനൽ ഡിസ്കഷൻ നടന്നു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷഫീഖ് മോഡറേറ്ററായി നടന്ന പാനൽ ഡിസ്കഷനിൽ വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, വെൽഫെയർ പാർട്ടി കൊല്ലം ജില്ലാ പ്രസിഡണ്ട് ഷെഫീഖ് ചോഴിയക്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.എം റജീന, പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധി ഡോ. വി.എം നിഷാദ്, മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ ഗഫൂർ മാസ്റ്റർ, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ബപ്പങ്ങാട് എന്നിവർ പങ്കെടുത്ത്. ശ്രദ്ധേയമായ നിരവധി നിർദ്ദേശങ്ങൾ ജനസഭയിൽ ഉയർന്നു ചർച്ചയിൽ പൊതുജനങ്ങളും പങ്കാളികളായി.

വെൽഫെയർ പാർട്ടി ജനപ്രതിനിധികൾ അഞ്ചുവർഷം നിർവഹിച്ച വികസന പ്രവർത്തനങ്ങളുടെ അവതരണവും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി സമർപ്പിക്കുന്ന വികസന ആശയങ്ങളുടെ സമർപ്പണവും നടത്തി. ജനസഭയുടെ ഉദ്ഘാടന സെഷനിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി.കെ മാധവൻ ആശംസ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി പ്രേമ പിഷാരടി സ്വാഗതവും പ്രോഗ്രാം കൺവീനർ ഷംസുദ്ദീൻ ചെറുവാടി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button