Thiruvambady
പുന്നക്കൽ – തിരുവമ്പാടി റോഡിലെ തകരാറായ റിഫ്ലക്ടറ്ററുകൾ പൂർവസ്ഥിതിയിലാക്കി

തിരുവമ്പാടി: തിരുവമ്പാടി പുന്നക്കൽ റോഡിൽ ടാറിങ് മെറ്റീരിയൽസ് വീണതിനെതുടർന്ന് കേടുപാടുകൾ സംഭവിച്ച റിഫ്ലക്ടറുകൾ പൂർവസ്ഥിതിയിലാക്കി.
കഴിഞ്ഞ മാസം ടാറിങ് പ്രവർത്തനങ്ങൾക്കായി കൊണ്ടുപോയ മെറ്റിരിയൽസ് റോഡിൽ വീണ് റോഡിന് നടുവിൽ സ്ഥാപിച്ചിരുന്ന അഞ്ഞൂറോളം ഡിറ്റക്ടറുകൾ ടാർ പറ്റിപ്പിടിച്ചതിനെ തുടർന്ന് ഉപയോഗശൂന്യമായിരുന്നു.
ഈ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പിഡബ്ല്യുഡി എൻജിനീയർ ടാറിങ് മെറ്റീരിയൽസ് കൊണ്ടുപോയ കരാർ കമ്പനിയോട് റിഫ്ലക്ടറുകൾ പൂർവ്വസ്ഥിതിയിലാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിൽ റിപ്പക്ടറുകൾ ക്ലീൻ ചെയ്ത് പൂർവ്വസ്ഥിതിയിൽ എത്തിച്ചത്.







