Thiruvambady
തിരുവമ്പാടിയിലെ മൂന്ന് അപകട മേഖലകളിൽ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു

റോഡ് അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവമ്പാടിയിലെ സ്ഥിരം അപകട മേഖലകളായ മൂന്ന് ഇടങ്ങളിൽ തിരുവമ്പാടി വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു. പുന്നയ്ക്കൽ കൂടരഞ്ഞി റോഡുകളെ ബന്ധിപ്പിക്കുന്ന കക്കുണ്ട് ക്രോസ് റോഡിൻ്റെ രണ്ട് ഇടങ്ങളിലും ചേപ്പിലംകോട് റോഡിൽ അമ്പലപ്പാറ റോഡ് ജംഗ്ഷനിൽ ഒരിടത്തും ആണ് മിററുകൾ സ്ഥാപിച്ചത്.
മിററുകൾ സ്ഥാപിച്ച മെയിൻ റോഡിലേക്ക് കയറുന്ന മൂന്നിടങ്ങളിലും മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്തത് മൂലം നിത്യേന അപകടങ്ങൾ സംഭവിച്ചിരുന്നു. അപകട സാധ്യത നിലനിൽക്കുന്ന കൂടുതൽ ഭാഗങ്ങളിൽ സമാന രീതിയിൽ കോൺവെക്സ് മിററുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തിരുവമ്പാടി വാട്ട്സപ്പ് കൂട്ടായ്മ.







