Thiruvambady

തിരുവമ്പാടി കൂട്ടായ്മ മാസ്കുകൾ നിർമ്മിച്ച് നൽകി

കൂടത്തായി സൗഹൃദവേദി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്യാനുള്ള മാസ്കുകൾ തിരുവമ്പാടി വാട്സാപ്പ് കൂട്ടായ്മ നിർമിച്ചു നൽകി.

കൊറോണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, പോലീസ്, റവന്യൂ അധികൃതർക്കും വിതരണം ചെയ്യാനായി തിരുവമ്പാടി ജോസ് ബ്രദേഴ്സ് വെഡ്ഡിങ്ങ് സെന്ററിന്റെ സഹകരണത്തോടെ എഴുന്നൂറോളം മാസ്ക്കുകളാണ് നിർമ്മിച്ചു നൽകിയത്.

തിരുവമ്പാടി സബ് ഇൻസ്പെക്ടർ മജീദ്, അഡീഷണൽ സബ് ഇൻസ്പെക്ടർ ഷിബിൻ ജോസഫ്, തിരുവമ്പാടി കൂട്ടായ്മ ഭാരവാഹികളായ മറിയാമ്മ ബാബു, മനോജ്, വി ആർ വിനോദ്, അജ്മൽ, ജോസ് ബ്രദേഴ്സ് വെഡ്ഡിങ്ങ് സെന്റർ പാർട്ണർമാരായ സൂരജ്, നിഷാദ്, നിമിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button