Kozhikode

കോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തു

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തു.

നഗര പരിധിയിൽ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിലുമായി 11 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 603 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്.

റൂറൽ മേഖലയിൽ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിലുമായി 67 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 305 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button