Adivaram

വലിയ ലോറിയുടെ യന്ത്രതകരാറ്: താമരശ്ശരി ചുരത്തിൽ ഗതാഗതക്കുരുക്ക്

അടിവാരം : താമരശ്ശരി ചുരത്തിൽ ആറാം വളവിൽ വലിയ ലോറി യന്ത്രതകരാറിൽ കുടുങ്ങിയതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. ലോറിയുടെ മെയിൻ ലീഫ് പൊട്ടിയതായും, ഇത് മാറ്റുന്നതിന് കുറച്ചു കൂടി സമയം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അവധി ദിവസം കൂടിയായതും, മൈസൂരുവിലേക്ക് ദസറ ആഘോഷം കാണാനെത്തുന്നവരുടെ വൻ ഒഴുക്കും കൂടി ചുരത്തിലൂടെയുള്ള വാഹനഗതാഗതം കൂടുതൽ ബുദ്ധിമുട്ടായി മാറ്റിയിരിക്കുന്നു. വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാൽ ചുരത്തിൽ യാത്ര ചെയ്യുന്നവർ അടിയന്തര ആവശ്യങ്ങൾ മുൻനിർത്തി തയ്യാറെടുപ്പുകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.

യാത്രക്കാരോട് ആവശ്യമായ ഇന്ധനം, വെള്ളം, ഭക്ഷണം തുടങ്ങിയവ കയ്യിൽ കരുതണമെന്നും, റോഡിന്റെ ഇടത് വശം ചേർത്ത് വാഹനം ഓടിക്കണമെന്നും അധികൃതർ അറിയിച്ചിരിക്കുന്നു. കൂടാതെ, ചുരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്നും അത്യാവശ്യ യാത്രക്കാർ സമയത്ത് മുൻകരുതൽ സ്വീകരിച്ച് നേരത്തെ യാത്ര ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button