Entertainment

മലയാളികളുടെ പ്രിയപ്പെട്ട ‘ബാലാമണി’യുടെ തിരിച്ചുവരവ് ‘തീ’യിലൂടെ

2001ല്‍ സിബിമലയില്‍ ഒരുക്കിയ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് നവ്യാ നായര്‍. കല്യാണത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ തന്റെ തിരിച്ചുവരവിനെ കുറിച്ച് താരം വ്യക്തമാക്കിയിരുന്നു.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘തീ’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയുടെ തിരിച്ചുവരവ്. നായിക പ്രാധാന്യമുള്ള ചിത്രമാണിത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

മലയാളത്തില്‍ ലാല്‍ നായകനായി എത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലാണ് നവ്യ അവസാനമായി അഭിനയിച്ചത്. സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും നൃത്തത്തിലൂടെ കലാരംഗത്ത് സജീവമായിരുന്നു താരം.

Related Articles

Leave a Reply

Back to top button