ബാലാവകാശങ്ങളും പോക്സോ നിയമങ്ങളും – രക്ഷകര്‍തൃ വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരുവമ്പാടി: ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സേക്രഡ് ഹാര്‍ട്ട് യുപി സ്കൂളില്‍ പോക്സോ നിയമങ്ങളും ബാലാവകാശങ്ങളും സംബന്ധിച്ച് രക്ഷകര്‍തൃ, വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ട ആവശ്യകതയും നിയമസാധ്യതയും സംബന്ധിച്ച് രക്ഷകര്‍ത്താക്കളെ ബോധവത്കരിക്കുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം. കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, പിന്തുണാ സഹായങ്ങള്‍ എന്നിവ ഈ സെമിനാറില്‍ ചര്‍ച്ച ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി അഗസ്റ്റിന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബോസ് ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗം റവ. സിസ്റ്റര്‍. ബിജി ജോസ് മുഖ്യാതിഥിയായി വിഷയാവതരണം നടത്തി. ഹെഡ്മാസ്റ്റര് അഗസ്റ്റിന് മഠത്തിപ്പറമ്പില്‍, എംപിടിഎ പ്രസിഡണ്ട് സീന റഷീദ്, തങ്കമ്മ തോമസ്, അബ്ദുള്‍ മജീദ്, റോയ് മുരിക്കോലില്‍, അബ്ദുറബ്ബ് എന്നിവര്‍ പ്രസംഗിച്ചു.







