Thiruvambady

സ്റ്റാഫ്‌ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി: അധ്യാപകരിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ സ്റ്റാഫ്‌ ലൈബ്രറിക്ക് തുടക്കം കുറിച്ചു. ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ മഞ്ജു ഷിബിൻ ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസിന് കൈമാറിക്കൊണ്ട് നിർവഹിച്ചു.

ചടങ്ങിൽ കുന്നമംഗലം ബി. ർ. സി പരിശീലകരായ ഹാഷിദ് കെ. സി, റിഞ്ചു മരിയ, സ്റ്റാഫ്‌ ലൈബ്രേറിയൻ ജുമാന ഹസീൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ആലീസ് വി. തോമസ് നന്ദി പ്രകടനം നടത്തി.

Related Articles

Leave a Reply

Back to top button