Thiruvambady

തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ; കുരുമുളക് കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ,
പഞ്ചായത്തിലെ കർഷകർക്കായി കുരുമുളക്, ഇഞ്ചി, മഞ്ഞൾ കൃഷി പരിശീലന ക്ലാസ് നടത്തി.

ഡയറക്ടറേറ്റ് ഓഫ് അരിക്കനട്ട് ആൻ്റ് സ്പൈസസ് ഡെവലപ്പ്മെൻ്റ്, സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവയുടെ സഹായത്തോടെയാണ് ക്ലാസുകൾ നടത്തിയത്.

പെരുവണ്ണമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ: വി.കെ.പ്രകാശ്,
ഡോ: ദിവ്യ – എന്നിവർ ക്ലാസുകൾ നയിച്ചു.
തെരഞ്ഞടുക്കപ്പെട്ട – 166 കർഷകർ പങ്കെടുത്തു.

ബാങ്ക് സെക്രട്ടറി പി.സി ജോസ് സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് – ജോളി ജോസഫ് അധ്യക്ഷനായി. താമരശേരി അസ്സി: രജിസ്ട്രാർ കെ. വിനു കുരുമുളക് സെമിനാർ ഉത്ഘാടനം ചെയ്തു.

യോഗത്തിൽ – എസ്എസ്എൽസി, പ്ലസ് -പരീക്ഷയിൽ ഫുൾ ഏ-പ്ലസ് നേടിയ ,ബാങ്ക് ജീവനക്കാരുടെ കുട്ടികളെ ആദരിച്ചു. ഡയറക്ടർ അബ്രഹാം മാനുവൽ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button