Thiruvambady
ഇന്ധന വില വർധനവിനെതിരെ പോസ്റ്റോഫീസ് സമരം നടത്തി.

തിരുവമ്പാടി: കോവിഡ് കാലത്തും ഇന്ധന വില നിയന്ത്രിക്കാത്ത കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ സി പി എം പോസ്റ്റോഫീസ് സമരം നടത്തി.
തിരുവമ്പാടിയിൽ നടന്ന സമരം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. സി ഗണേഷ് ബാബു, സി എൻ പുരുഷോത്തമൻ, ജിബിൻ, സജി ഫിലിപ്പ്, പി എൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.







