Thiruvambady

ജോസ് ബ്രദേഴ്സ് വെഡിങ് സെന്റർ ഇനി നിങ്ങളുടെ വീട്ടുപടിക്കൽ; ഹോം ഷോപ്പിങ് പദ്ധതിക്ക് തുടക്കം

തിരുവമ്പാടി:കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഓൺലൈൻ വിൽപ്പനയിൽ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന താത്പര്യം മാനിച്ചും ഷോപ്പ് ഒൺ ഡിമാൻഡ് പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് അറുപത്തി ആറ് വർഷക്കാലമായി തിരുവമ്പാടിയിൽ വസ്ത്ര വ്യാപാര രംഗത്തു പ്രവർത്തിക്കുന്ന ജോസ് ബ്രദേഴ്സ്.

ജോസ് ബ്രദേഴ്സ് വെഡിങ് സെന്ററിലെ മികച്ച കലക്ഷനുകളിൽനിന്നും ഉപഭോക്താക്കളുടെ അവശ്യമനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതും അവ ഉത്തരവാദിത്വത്തോടുകൂടി സുരക്ഷിതമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ എത്തിച്ചു നല്കുന്നതുമാണ് പദ്ധതി.

പദ്ധതിയുടെ ഭാഗമായുള്ള ഹോം ഷോപ്പിങ് നമ്പറിലേക്ക് ഉപഭോക്താക്കൾ വിളിച്ച് ആവശ്യം അറിയിക്കുന്നതനുസരിച്ച് ലഭ്യമായ കളക്ഷനുകൾ വാട്‌സ്ആപ്പ് വഴി ഉപഭോക്താക്കൾക്ക് അയച്ചു നൽകുകയും അവയിൽനിന്ന് സെലക്ട് ചെയ്യുന്നവ എത്തിച്ചു നൽകുകയും ചെയ്യും. അഞ്ഞൂറ് രൂപക്ക് മേലെയുള്ള എല്ലാ പർച്ചേസുകൾക്കും സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ച് കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ഡെലിവറി ലഭ്യമാണ്.

ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുന്നതിലൂടെ തിരുവമ്പാടിയിലെ വ്യാപാര രംഗത്ത് ജോസ് ബ്രദേഴ്സ് വെഡിങ് സെന്റർ പുതിയൊരു ചരിത്രം കുറിക്കുകയാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവമ്പാടി വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി കെ തോമസ് അഭിപ്രായപ്പെട്ടു.

തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഇരു കയ്യും നീട്ടി സ്വീകരിച്ച തിരുവമ്പാടിയിലെ പ്രിയ ഉപഭോക്താക്കൾ കോവിഡ് പ്രതിസന്ധി കാലത്ത് അവതരിപ്പിക്കുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ജോസ് ബ്രദേഴ്സ് വെഡിങ് സെന്റർ മാനേജ്മെന്റ് അറിയിച്ചു.

Related Articles

Leave a Reply

Back to top button