Thiruvambady

വാക്സിൻ ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു

തിരുവമ്പാടി: കഴിഞ്ഞ നാലു ദിവസമായി തുടരുന്ന വാക്സിൻ ക്ഷാമത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയിൽ വാക്സിൻ ലഭ്യമല്ല.

വാക്സിൻ ലഭിക്കാത്തതുമൂലം ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾ പ്രവാസികൾ തുടങ്ങി നിരവധി മേഖലയിലുള്ളവർ പ്രതിസന്ധിയിലായിരിക്കുകയാണ് ഇതിന് അടിയന്തരം പരിഹാരമായി വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് അജ്മൽ യു സി ആവശ്യപ്പെട്ടു.

മണ്ഡലം വൈസ് പ്രസിഡന്റ്‌ അമൽ നെടുങ്കല്ലേൽ അധ്യക്ഷത വഹിച്ചു. ജിതിൻ പല്ലാട്ട്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർജുൻ ബോസ്സ്, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ലിബിൻ ബെൻ തുറുവേലിൽ, അഡ്ലിൻ കെ തോമസ്, ജനറൽ സെക്രട്ടറിമാരായ ലിബിൻ അമ്പാട്ട്, സലീം സുൽത്താൻ, ജോയൽ ജെയിംസ്, സക്കീർ പി.എസ്, അരുൺ ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button