Kerala

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 121 പേര്‍ക്ക്; 79 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 79 പേര്‍ ഇന്ന് രോഗമുക്തി നേടി. 24 ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണ് എന്ന് ഫലം വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒന്‍പത് സിഐഎസ്എഫ്കാര്‍ക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തൃശൂര്‍ -26, കണ്ണൂര്‍ -14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട് -9, ആലപ്പുഴ 5-, എറണാകുളം 5, ഇടുക്കി-5, കാസര്‍ഗോഡ് -4, തിരുവനന്തപുരം- 4

ഇന്ന് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -3, കൊല്ലം -18, ആലപ്പുഴ -8, കോട്ടയം -8 , എറണാകുളം -4, തൃശൂര്‍ -5, പാലക്കാട് -3, കോഴിക്കോട് -8, മലപ്പുറം -7, കണ്ണൂര്‍ – 13, കാസര്‍ഗോഡ് -2

Related Articles

Leave a Reply

Back to top button