Thamarassery

ഇന്ധന വിലവർദ്ധനവിനെതിരെ കോലു വണ്ടി സമരവുമായി ഐ.എൻ.ടി.യു.സി

പുതുപ്പാടി: ഇന്ധന വില വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി പുതപ്പാടി മണ്ഡലം കമ്മിറ്റി ഈങ്ങാപ്പുഴ പോസ്റ്റ് ഓഫീസിന് മുൻമ്പിലേക്ക് കോലു വണ്ടി ഉരുട്ടി സമരം ചെയ്തു. തൊഴിലായ്മ നിലനിൽക്കുന്ന ദുരിതകാലത്ത് ജീവിക്കാൻ തന്നെ പാട് പെടുമ്പോൾ ഇന്ധന വില ഗണ്യമായി വർദ്ധിച്ച് ഇരട്ടി പ്രഹരമാണ് തൊഴിലാളിക്ക് ശ്രഷ്ടിച്ചത്. തുടർന്നുള്ള പ്രതിഷേധ പരിപാടി ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു.

റിയാസ് അടിവാരം അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സഹീർ ഇരഞ്ഞോണ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ജോസ്, ഗഫൂർ ഒതയോത്ത്, എം.പി സുരേഷ്, കുമാരൻ ചെറുകര, പത്മനാഭൻ കൊട്ടാരക്കോത്ത്, വിജീഷ് കക്കാട്, കെ.കെ ബൈജു, കമറുദീൻ അടിവാരം എന്നിവർ നേതൃത്യം നൽകി.

Related Articles

Leave a Reply

Back to top button