ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തിരുവമ്പാടി: വെള്ളിയാഴ്ച വൈകുന്നേരം ഇരുവഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പത്തായപ്പാറകടവിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിന്റെ (22) മൃതദേഹമാണ് അൽപം മുൻപ് ഇരവഞ്ഞിപ്പുഴയിൽ പത്തായപ്പാറ കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് തൊട്ടു താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മുക്കം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, റവന്യൂ അധികാരികളും, തിരുവമ്പാടി പോലീസും, പഞ്ചായത്ത് ഉദ്യോഗസ്ഥരും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, അംഗങ്ങളായ കുര്യാച്ചൻ തെങ്ങും മൂട്ടിൽ, വിൽസൺ താഴത്തുപറമ്പിൽ, താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ശ്രീധരൻ, ഫയർഫോഴ്സ് അസിസ്റ്റൻറ് ഓഫീസർ വിജയൻ, തിരുവമ്പാടി വില്ലേജ് ഓഫീസർ മാർട്ടിൻ, തിരുവമ്പാടി സി.ഐ ഷജു ജോസഫ്, എസ്.ഐ ബേബി മാത്യു, എസ്.ഐ മനോജ് കുമാർ തിരുവമ്പാടി പഞ്ചായത്തിന്റെ റെസ്ക്യൂ ടീം, ഇരവഴിഞ്ഞി റെസ്ക്യൂ, സാന്ത്വനം ഓമശ്ശേരി, കർമ്മ ഓമശ്ശേരി, എന്റെ മുക്കം, സിവിൽ ഡിഫൻസ് സേന, രാഹുൽ ബ്രിഗോഡ് എന്നീ സംഘടനകളിലെ ഇരുന്നൂറോളം സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തിരുന്നു.
തിരുവമ്പാടി പോലീസ് ഇൻക്വിസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.
കോവിഡ് ടെസ്റ്റും ഓട്ടോപ്സി നടപടിക്രമങ്ങളും പൂർത്തിയാക്കി ചൊവ്വാഴ്ച മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടു കൊടുക്കും.







