KoodaranjiVideos

കൂടരഞ്ഞി ഓഫ് റോഡിങിനായി എത്തി പരിഭ്രാന്തി പരത്തിയ മലപ്പുറം സ്വദേശികളെ നാട്ടുകാർ തടഞ്ഞ്

കൂടരഞ്ഞി: കോവിഡ് 19 ഭീതി ഉയർന്നുവരുന്ന സാഹചര്യത്തിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓഫ് റോഡ് ഡ്രൈവിനായി വാഹനങ്ങളുമായി കൂടരഞ്ഞി സ്രാമ്പി പ്രദേശത്ത് എത്തിയ യുവാക്കളെ നാട്ടുകാർ തടയുകയും, തുടർന്ന് തിരുവമ്പാടി പോലീസ് എത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഓഫ് റോഡിങിനായി ഇവർ കൂട്ടമായി എത്തിയതും അപകടകരമായ വിധത്തിൽ വാഹനം ഓടിക്കുകയും ചെയ്തതോടെ ഭീതിയിലായ പ്രദേശവാസികൾ സംഘടിക്കുകയും വാഹനങ്ങൾ തടഞ്ഞ ശേഷം തിരുവമ്പാടി പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ഏഴ് വാഹനങ്ങളിൽ എത്തിയ ഇവർ പ്രദേശത്തെ ജനങ്ങൾ ആശ്രയിക്കുന്ന റോഡ് തകർക്കുകയും ചെയ്തിട്ടുണ്ട്.

തകർന്ന റോഡ് പുനർനിർമിക്കുന്നതിനുള്ള നഷ്ടപരിഹാരം ഇവരിൽ നിന്ന് ലഭ്യമാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച യുവാക്കൾക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു,

കണ്ടെയിന്റ്മെന്റിൽ സോണിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നു വന്നവരാണ് ഇവർ എന്നതാണ് ആശങ്കക്ക് ഇടയാക്കുന്നത്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് പള്ളിക്കുന്നേൽ, ഗ്രാമ പഞ്ചായത്ത് അംഗം ജോണി വാളിപ്ലാക്കൽ, ഐ.എൻ.ടി.യു.സി യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് അരുൺ കല്ലിടിക്കിൽ, അജേഷ് കൊച്ചുകടുപ്പിൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Related Articles

Leave a Reply

Back to top button