Kerala

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കേരളാ സര്‍വകലാശാല തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. ഇവര്‍ക്കായി പിന്നീട് പ്രത്യേകം പരീക്ഷ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

അതേസമയം കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തുള്ള സെന്ററുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എംജി സര്‍വകലാശാല തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് നടത്താനിരുന്ന നാളെ മുതലുള്ള പരീക്ഷകളും മാറ്റി വെച്ചു. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

പോളിടെക്‌നിക് ഡിപ്ലോമ പരീക്ഷകളെല്ലാം മാറ്റിയതായും സാങ്കേതിക പരീക്ഷാ വിഭാഗം ജോയിന്റ് കണ്‍ട്രോളര്‍ അറിയിച്ചു. കേരള ചരിത്ര പൈതൃക മ്യൂസിയത്തില്‍ നാളെ മുതല്‍ നടത്താനിരുന്ന അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button