സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 167 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 65 പേര്‍ വന്നു. സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട് മരണവും ഇന്ന് സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു മുഖ്യമന്ത്രി.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 82 വയസുകാരനായ മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 66 കാരനായ യൂസഫ് എന്നിവരാണ് മരിച്ചത്. മുഹമ്മദ് സൗദി സന്ദര്‍ശനം കഴിഞ്ഞ് വന്നതാണ്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. യൂസഫ് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്ന ആളായിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ ഷോപ്പ് കീപ്പറായിരുന്നു ഇദ്ദേഹം. ഇരുവരുടെയും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം -35, കൊല്ലം -11, ആലപ്പുഴ -15, തൃശൂര്‍ -14, കണ്ണൂര്‍ -11, എറണാകുളം -25, തിരുവനന്തപുരം -7, പാലക്കാട് -8, കോട്ടയം -6, കോഴിക്കോട് -15, കാസര്‍ഗോഡ് -6, പത്തനംതിട്ട -26, ഇടുക്കി -6, വയനാട് -8







