Thamarassery

തെരുവ് നായ കടിച്ച് കുടൽ പുറത്ത് ചാടിയ ആടിന് ചികിത്സ തേടി മണിക്കൂറുകൾ അലഞ്ഞു, ഒടുവിൽ ചികിത്സ കിട്ടാതെ മടങ്ങി

താമരശ്ശേരി: ചുങ്കം മുട്ട്കടവിൽ ജാനകിയുടെ ആടിനെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് നായ കടിച്ച് കുടൽ പുറത്തായത്. ഉടനെ തന്നെ നാട്ടുകാർ താമരശ്ശേരി മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ അവധിയിൽ ആയതിനാൽ ചികിത്സ ലഭിച്ചില്ല. തൊട്ടടുത്ത് മൈക്കാവ് മൃഗാശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെടാൻ ജീവനക്കാർ ഫോൺ നമ്പർ നൽകി. തുടർന്ന് രണ്ടു മണിയോടെ അവിടെ വെച്ചു തന്നെ മൈക്കാവ് മൃഗാശുപത്രിയിലെ ഡോക്ടെ വിളിച്ചെങ്കിലും താൻ ആശുപത്രിയിൽ നിന്നും ഇറങ്ങിയതിനാൽ ചികിത്സിക്കാൻ പറ്റില്ലയെന്ന് അറിയിച്ചു.


ഇതേ തുടർന്ന് താമരശ്ശേരി ആശുപത്രിയിലെ ജീവനക്കാർ പുതുപ്പാടി മൃഗാശുപത്രിയിലെ നമ്പർ നൽകി ഇവിടെ വിളിച്ചപ്പോൾ വയനാട് പൂക്കോട് വെറ്റിനറി മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.
വണ്ടി വിളിച്ച് അവിടം വരെ കൊണ്ടുപോകാനുള്ള സാമ്പത്തികം ഇല്ലാത്തതിനാൽ കുടൽ പുറത്ത് ചാടിയ നിലയിൽ തിരികെ വീട്ടിലേക്ക് തന്നെ ആടിനെ കൊണ്ടു പോകുകയായിരുന്നു.
ആശുപത്രിയുടെ പ്രവർത്തന സമയം 3 മണിയെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും 2 മണിക്ക് തന്നെ ആശുപത്രിയിൽ നിന്നും ഇറങ്ങി എന്നും ഇനി ചികിത്സിക്കാൻ പറ്റില്ലയെന്നുമുള്ള ധിക്കാരമായ മറുപടി നൽകിയ മൈക്കാവ് മൃഗഡോക്ടറുടെ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്.
ഗുരുതരാവസ്ഥയിലായ ആടിൻ്റെ ജീവൻ രക്ഷിക്കാനും, കരുണ കാണിക്കാനും തയ്യാറാവത്തവർ ഡോക്ടർ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button