India

ഇന്ത്യയിൽ ഏഴ് ലക്ഷം കടന്ന് കൊവിഡ് കേസുകൾ

ഇന്ത്യയിൽ കൊവിഡ് കേസുകൾ ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,252പോസിറ്റീവ് കേസുകളും 467 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 719,665 ആയി. മരണസംഖ്യ 20,160 ൽ എത്തി.

വെറും അഞ്ച് ദിവസംകൊണ്ടാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കേസുകൾ വർധിച്ചത്. ജൂലൈ 2ന് ഇന്ത്യയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ ആറ് ലക്ഷം കടന്നിരുന്നു. മഹാരാഷ്ട്രയിൽ കൊവിഡ് മരണം ഒൻപതിനായിരവും, ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷവും കടന്നു. ഗുജറാത്തിൽ 735 പുതിയ കേസുകളും 17 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 36,858ഉം മരണം 1962ഉം ആയി. രോഗികളുടെ എണ്ണം വർധിച്ചതോടെ അസം തലസ്ഥാനമായ ഗുവാഹത്തിയിൽ വീടുവീടാന്തരം സർവേ നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. തെലങ്കാനയിൽ 1831ഉം, ഉത്തർപ്രദേശിൽ 933ഉം, പശ്ചിമ ബംഗാളിൽ 861ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, രോഗമുക്തി നിരക്ക് 61.13 ശതമാനത്തിലെത്തിനിൽക്കുന്നത് രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്. 4,39,947 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 2,59,557 പേരാണ് ചികിത്സയിലുള്ളത്.

Related Articles

Leave a Reply

Back to top button