Thiruvambady

സോബിൻ തുടർ ചികിത്സ സഹായ കമ്മിറ്റിക്ക് ഫണ്ട് കൈമാറി

തിരുവമ്പാടി: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന തിരുവമ്പാടി ചവലപ്പാറ സ്വദേശിയായ സോബിന്റെ തുടർ ചികിത്സാ സഹയത്തിനായുള്ള ഫണ്ട് രൂപീകരണ കമ്മിറ്റിക്ക് കുളിരാമുട്ടി ശബ്ദം കൂട്ടായ്മ ധനസഹായ തുക കൈമാറി. കൂട്ടായ്മയുടെ അഡ്മിന്മാരായ സെബിൻ പൈമ്പിള്ളിൽ, മാത്യു പാണ്ഡ്യാലപടവിൽ, ആൽവിൻ കുഴിയംപ്ളാവിൽ എന്നിവരിൽ നിന്ന് കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ പി ടി അഗസ്റ്റിൻ തുക ഏറ്റു വാങ്ങി.

കമ്മിറ്റി ചെയർപേർസനും വാർഡ്‌ മെമ്പറുമായ സുഹറ മുസ്തഫ, കൺവീനർ ശിവദാസൻ അരീക്കൽ, ട്രഷറർ അരുൺ നാരംവേലിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button