Thiruvambady
ഡെപ്യൂട്ടി കളക്ടറും സംഘവും തിരുവമ്പാടി കോവിഡ് കെയർ സെൻ്റർ സന്ദർശിച്ചു.

തിരുവമ്പാടി പഞ്ചായത്തിനു കീഴിൽ പ്രവർത്തിച്ചുവരുന്ന കോവിഡ് കെയർ സെൻ്റർ ഡെപ്യൂട്ടി കളക്ടർ ബിജുവും സംഘവും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, സെക്രട്ടറി എം ഗിരിഷ്, മെഡിക്കൽ ഓഫീസർ ഡോ.നിഖില, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുറഹ്മാൻ, മെവിൻ പി സി തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.







