Koodaranji

കട്ടിലുകൾ വിതരണം ചെയ്തു

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ് നിർവ്വഹിച്ചു.

ഓരോ വാർഡിലും പതിനഞ്ച് ഗുണഭോക്താക്കൾക്ക് വീതം ഇരുനൂറ്റിപത്ത് കട്ടിലുകളാണ് ആകെ വിതരണം ചെയ്യുന്നത്.

വൈസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ, സ്ഥിരം സമിതി ചെയർമാൻ സണ്ണി പെരികിലംതറപ്പിൽ, ഏലിയാമ്മ ഇടമുളയിൽ, ദീപ സന്തോഷ്, ഗ്രേസീ കീലത്ത് , ഐ സി ഡി സ് സൂപ്പർവൈസർ ഫസ്ലി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button