Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ഓൺലൈനായി പരാതികൾ സ്വീകരിക്കും

തിരുവമ്പാടി: കോവിഡ് 19 വ്യാപന ഭീതി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പോലീസ് സ്റ്റേഷനിൽ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓൺലൈനായി പരാതി സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ([email protected]) എന്ന മെയിൽ മുഖേന പൊതുജനങ്ങൾക്ക് ഓൺലൈനായി പരാതികൾ സമർപ്പിക്കാവുന്നതാണ്, ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നവർ തങ്ങളുടെ വാട്സ്ആപ് നമ്പറും പരാതിയിൽ ഉൾപ്പെടുത്തണം.
സ്റ്റേഷന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന പരാതി പെട്ടി മുഖേനയും പരാതികൾ സമർപ്പിക്കാവുന്നതാണ്. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പൊതുജനങ്ങൾ സ്റ്റേഷനിൽ പ്രവേശിക്കാൻ പാടുള്ളൂ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന പോലീസുമായി ജനങ്ങൾ സഹകരിക്കുമല്ലോ…







