Thiruvambady

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ പ്രവർത്തികൾക്ക് തുടക്കം

തിരുവമ്പാടി: നി​ർ​ദി​ഷ്ട മ​ല​യോ​ര ഹൈ​വേ​യു​ടെ തി​രു​വ​മ്പാ​ടി മണ്ഡ​ല​ത്തി​ലെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു. കോ​ട​ഞ്ചേ​രി മു​ത​ൽ കക്കാടംപൊ​യി​ൽ വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട റീ​ച്ചി​ന്‍റെ നിർമ്മാണമാണ് ആരംഭിക്കുന്നത്. നി​ർ​മ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന്‍റെ മുന്നോടിയാ​യി സേവനദാതാക്കളു​ടെ​യും പൊതു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു.

കെ​ എ​സ് ഇ​ ബി, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി, ബി​ എ​സ് എ​ൻ​ എ​ൽ എ​ന്നീ സേവന ദാ​താ​ക്ക​ളു​ടെ ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തായുള്ളതിനാൽ ഓ​രോ വ​കു​പ്പും വി​ശ​ദ എ​സ്റ്റി​മേ​റ്റ് ഒ​രാ​ഴ്ച​ക്ക​കം ത​യാ​റാ​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും മൂ​ന്ന് ആ​ഴ്ച​യ്ക്കു​ള്ളി​ൽ കി​ഫ്ബി അ​നു​മ​തി നേ​ടി​യെ​ടു​ക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുവാനും യോഗം തീ​രു​മാ​നി​ച്ചു.
പാ​ത​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ യൂ​ട്ടി​ലി​റ്റി ഡ​ക്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് കി​ഫ്ബി അ​നു​മ​തി വാ​ങ്ങു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

യോഗത്തിൽ എം​ എ​ൽ​ എ ജോ​ർ​ജ് എം ​തോ​മ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ടി അ​ഗ​സ്റ്റിൻ, പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​ന​യ് രാ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി​നീ​ഷ്, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ജ​മാ​ൽ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി കെ ന​ന്ദ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ യു കെ സ​ത്യ​ൻ, കെ​ എ​സ് ഇ​ ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ നി​ഷാ ബാ​നു, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ കെ കെ അ​ജ​യ​ൻ, ധ​നീ​ഷ്, ഡ​യ​റ​ക്ട​ർ പി ​പ്ര​കാ​ശ​ൻ, എ​ൻ​ജി​നി​യ​ർ സ​ന്ദീ​പ്, ജോ​ളി ജോ​സ​ഫ്, കെ ഡി ആ​ന്‍റ​ണി, വി കെ പീ​താം​ബ​ര​ൻ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button