Thiruvambady

തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നു

തിരുവമ്പാടി: കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് എത്തിനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കുവാൻ ഇന്നു ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു.

നിർദ്ദേശങ്ങൾ:-

1, തിരുവമ്പാടി ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ അനാവശ്യമായി സാമൂഹിക അകലം പാലിക്കാതെ തിങ്ങി കൂടുന്നത് ശിക്ഷാർഹമാണ്.

2, സ്ഥാപനങ്ങൾക്കുള്ളിൽ മൂന്ന് ആളുകളിൽ അധികം പ്രവേശിക്കാൻ പാടില്ല.

4, മത്സ്യ, മാംസ മാർക്കറ്റ്, പച്ചക്കറി ചന്ത എന്നിവിടങ്ങളിൽ അനാവിശ്യമായി തിക്കും തിരക്കും ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഇത്തരം വിഷയങ്ങൾ ആവർത്തിച്ചാൽ സ്ഥാപന ഉടമയുടെ പേരിലും ഗുണഭോക്താവിൻ്റെ പേരിലും കേസ് ചാർജ്ജ് ചെയ്യുന്നതാണ്.

5, മത സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.

6, പ്രായം കൂടിയവരും, കുട്ടികളും അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ് എടുക്കുന്നതായിരിക്കും.

7, മാസ്ക്ക് ധരിക്കാതെ പൊതു സ്ഥലങ്ങളിൽ ഇറങ്ങുവാൻ പാടില്ല.

8, മരണ വീടുകളിലും, കല്ല്യാണ വീടുകളിലും ഇരുപതിൽ കൂടുതൽ ആളുകളിൽ പങ്കെടുക്കാൻ പാടില്ല.

9, രാഷ്ട്രീയ പാർട്ടികൾ ഗവൺമെൻ്റ് തീരുമാനമനുസരിച്ച് പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുവാൻ പാടുള്ളതല്ല.

10, രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ സമ്പൂർണ്ണ കർഫ്യൂ ആയിരിക്കും, ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല.

11, വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാൻ പാടുള്ളു.

12, ഹോട്ടലുകളും റെസ്റ്റോറൻ്റുകളും ഇരുന്നു കഴിക്കുന്ന സംവിധാനം ഒഴിവാക്കി പാർസൽ സംവിധാനം ഉപയോഗിക്കണം.

13, കോറൻ്റയിനിൽ കഴിയുന്നവർ കൃത്യമായി കോറൻ്റയിൻ പ്രോട്ടോകോൾ പാലിക്കണം, പ്രോട്ടോകോൾ വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ലഘുലേഖകൾ വിതരണം ചെയ്യുവാനും വാർഡ് ആർ ആർ ടികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുവാനും യോഗം തീരുമാനിച്ചു. തിരുവമ്പാടി പഞ്ചായത്തിൻ്റെ കീഴിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആരംഭിക്കുന്നതിന് എല്ലാ സംവിധാനങ്ങളും സജ്ജമാണ്. തിരുവമ്പാടി പഞ്ചായത്തിലെ നാല് ടൗണുകളിലും പ്രത്യേക എൻഫോഴ്സ്മെൻ്റ് ടീമുകളെ രൂപീകരിച്ചു.

യോഗത്തിൻ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വാർഡ് മെമ്പർമാരായ ബോസ് ജേക്കബ്, വിൽസൻ റ്റി മാത്യു, സി ഐ ഷജു ജോസഫ്, എച്ച് ഐ അബ്ദുറഹ്മാൻ, ജോളി ജോസഫ്, വി കെ പീതാബരൻ, സി എൻ പുരുഷോത്തമൻ, കെ എ അബ്ദുറഹ്മാൻ, ഗോപി ലാൽ, പ്രജീഷ്, ജിജി ഇല്ലിക്കൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button