Thiruvambady
പള്ളിപ്പടി-പൊന്നാങ്കയം പാലം പ്രവർത്തി ഉദ്ഘാടനം നാളെ

തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി ആനുവദിച്ച 80 ലക്ഷം രുപ ചിലവഴിച്ച് നിർമ്മിക്കുന്ന പള്ളിപ്പടി-പൊന്നാങ്കയം റോഡ് കൺവെർട്ടിന്റ പ്രവർത്തി ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഓഗസ്റ്റ് 11 ചൊവ്വാഴ്ച നിർവഹിക്കും.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കൊവിഡ് പ്രൊട്ടോകോൾ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾക്ക് പരിപാടി ഓൺലൈനിൽ വിക്ഷിക്കാവുന്നതാണ്.







