Thiruvambady

ഗ്രാമീണ കാർഷിക ഭക്ഷ്യ വിളകൾ, നഗരപ്രദേശങ്ങളിലടക്കമുള്ള ഉപഭോക്താക്കൾക്ക് കർഷകരിൽ നിന്നും നേരിട്ട് സ്വന്തമാക്കുവാനുള്ള എളുപ്പമാർഗ്ഗം ലഭ്യമാകുന്നു

തിരുവമ്പാടി: ഗ്രാമീണ കാർഷിക ഭക്ഷ്യ വിളകൾ, നഗരപ്രദേശങ്ങളിലടക്കമുള്ള ഉപഭോക്താക്കൾക്ക് കർഷകരിൽ നിന്നും നേരിട്ട് സ്വന്തമാക്കുവാനുള്ള എളുപ്പമാർഗ്ഗം ലഭ്യമാകുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കർഷകർക്ക് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വിളകൾ ഉപഭോക്താക്കളുടെ അടുക്കൽ നേരിട്ട് എത്തിക്കുവാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം തുറന്നു കിട്ടുന്നു.

കർഷകർ ചില്ലറവിൽപ്പനക്ക് ഉതകുന്ന അളവിൽ പായ്ക്ക് ചെയ്തു ലേബൽ ചെയ്തിരിക്കുന്ന ഉത്പന്നങ്ങൾ, B M Foods കമ്പനി ശേഖരിച്ച് നഗരപ്രദേശങ്ങളിലടക്കമുള്ള സൂപ്പർമാർക്കറ്റുകളിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കൗണ്ടറുകൾ വഴി വിപണനം ചെയ്യുന്നു. ഓരോ ഉത്പന്നത്തിന്റെ ലേബലിലും ഉത്പാദിപ്പിച്ച കർഷകന്റെ പേരും വിലാസവും ഫോൺ നമ്പരും ഫോട്ടോയും പതിച്ചിരിക്കും. ഉത്പന്നങ്ങളുടെ വില്പനവില നിശ്ചയിക്കുക കർഷകരായിരിക്കും. സൂപ്പർമാർക്കറ്റിനും വിതരണക്കമ്പനിക്കുമുള്ള പ്രതിഫലം ഉത്പന്നങ്ങൾ വിറ്റ് കിട്ടുന്ന തുകയിൽ നിന്നും കർഷകർ നല്കുന്നതാണ്.

ഇതുവഴി സ്വന്തം ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള അവകാശം കർഷകർക്കും, തങ്ങൾ വാങ്ങുന്ന ഉത്പന്നങ്ങൾ ആര്/എവിടെ ഉത്പാദിപ്പിച്ചു എന്നറിയാനുള്ള അവകാശം ഉപഭോക്താക്കൾക്കും ലഭ്യമാവുകയാണ്.

ഈ പദ്ധതി പ്രകാരമുള്ള ആദ്യത്തെ വിപണന കേന്ദ്രം ഈ വരുന്ന ബുധനാഴ്ച (26-08-20) കോഴിക്കോട് ഫോക്കസ് മാളിലെ ഫോക്കസ് ഹൈപ്പർ മാർക്കറ്റിൽ ആരംഭിക്കുന്നു. തുടർന്ന് അധികം താമസിയാതെ എല്ലാ പ്രമുഖ സൂപ്പർമാർക്കറ്റുകളിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ്.

നിലവിൽ ഇരുപതോളം കർഷകരാണ് ഇത്തരത്തിൽ ഉത്പന്നങ്ങൾ വിൽപ്പനക്കായി തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങൾക്ക് സ്വന്തമായി വില നിശ്ചയിച്ച് വിപണനം ചെയ്യുവാൻ താത്പര്യപ്പെടുന്ന എല്ലാ കർഷകർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി 9544039294 എന്ന നമ്പറിൽ ബന്ധപ്പെടുക.

കൗണ്ടറുകൾ എല്ലാ ദിവസവും പ്രവർത്തിക്കുന്നതാണ്. എന്നാൽ നിലവിൽ ബുധൻ, ശനി ദിവസങ്ങളിലാണ് ഫോക്കസ് ഹൈപ്പർ മാർക്കറ്റിലേക്ക് പുതിയ ഭക്ഷ്യ വിളകളുടെ വിതരണം നടത്തുക.

Related Articles

Leave a Reply

Back to top button