Kerala

കരിപ്പൂരിൽ നിന്നും സെപ്റ്റംബറിൽ കൂടുതൽ ആഭ്യന്തര സർവീസുകൾ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നും സെപ്റ്റംബർ തൊട്ട് കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കും. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങൾ ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ സെക്ടറുകളിലാണ് സർവീസ് നടത്തുക. ഹൈദരാബാദ് സെക്ടറിലേക്ക് സെപ്റ്റംബർ 2 മുതൽ ഇൻഡിഗോ ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസ് നടത്തും. ഹൈദരാബാദിൽനിന്നു രാവിലെ 8നു പുറപ്പെട്ടു 9.45നു കോഴിക്കോട്ടെത്തും. തിരിച്ചു 10.15നു പുറപ്പെട്ടു 12നു ഹൈദരാബാദിലെത്തും.

മുംബൈയിലേക്ക് സെപ്റ്റംബർ 17 മുതൽ ഇൻഡിഗോ എയർ എല്ലാ ദിവസവും സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്കു 12.35നു മുംബൈയിൽനിന്നു പുറപ്പെട്ടു 2.35നു കോഴിക്കോട്ടെത്തുന്ന വിമാനം 3.05നു പുറപ്പെട്ടു വൈകിട്ടു 4.55നു മുംബൈയിൽ എത്തും.

മുംബൈയിലേക്ക് സ്‌പൈസ് ജെറ്റും ഒക്ടോബർ 1 മുതൽ എല്ലാ ദിവസവും സർവീസ് നടത്തും. കോഴിക്കോട്ടുനിന്നു വൈകിട്ടു 7.05നു പുറപ്പെട്ടു 8.55നു മുംബൈയിൽ എത്തും. രാത്രി 11.30നു പുറപ്പെട്ടു 12.55നു കോഴിക്കോട്ടെത്തും.

ഇൻഡിഗോയുടെ ഡൽഹി, ചെന്നൈ സർവീസുകൾ ഒക്ടോബർ 25 മുതൽ എല്ലാ ദിവസവും ഉണ്ടായിരിക്കും. കോഴിക്കോട്ടുനിന്നു രാത്രി 7.50നു പുറപ്പെട്ടു 10.50നു ഡൽഹിയിൽ എത്തും. 11.55നു ഡൽഹിയിൽനിന്നു തിരിച്ചു പുലർച്ചെ 3.05നു കോഴിക്കോട്ടെത്തും. ചെന്നൈയിലേക്ക് രാവിലെ 11.25നു പുറപ്പെട്ടു 1.05നു ചെന്നൈയിൽ എത്തുന്ന വിമാനം വൈകിട്ടു 7.20നു ചെന്നൈയിൽനിന്നു പുറപ്പെട്ടു രാത്രി 9.10നു കോഴിക്കോട്ടെത്തും.

Related Articles

Leave a Reply

Back to top button